എസ്ഡിപിഐ ധര്‍ണ്ണ നടത്തി

Update: 2021-06-30 07:44 GMT

ഇരിട്ടി: ചാവശ്ശേരി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ ചാവശ്ശേരി ബ്രാഞ്ച് കമ്മിറ്റി ഹെല്‍ത്ത് സെന്റര്‍ന് മുന്നില്‍ ധര്‍ണ്ണ നടത്തി. എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറിയും ഇരിട്ടി നഗരസഭ കൗണ്‍സിലറുമായ പി ഫൈസല്‍ ഉദ്ഘാടനം ചെയ്തു.


ചാവശ്ശേരി മേഖലയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമായി കുടുംബാരോഗ്യ കേന്ദ്രം നിലവില്‍ വരുന്നത് വരെ തുടര്‍ പ്രക്ഷോഭങ്ങളുമായി എസ്ഡിപിഐ രംഗത്തുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് എ പി സിനാസ്, ബ്രാഞ്ച് സെക്രട്ടറി എ ഒ അജ്മല്‍, പി കെ ഉനൈസ് സംസാരിച്ചു.




Tags:    

Similar News