കോഴിക്കോട്: കൂടിവരുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിനനുസരിച്ച് ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് എസ്ഡിടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം മുമ്പ് പെട്രോളിന് 65 രൂപ വിലയുള്ള കാലത്ത് വര്‍ദ്ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് ചാര്‍ജ് വില 100 രൂപക്ക് മുകളില്‍ എത്തിയിട്ടും പുതുക്കിയിട്ടില്ലെന്നും അടിയന്തിരമായി ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
രജിസ്‌ട്രേഷന്‍ പുതുക്കല്‍, പെര്‍മിറ്റ് ടാക്‌സ്, ഇന്‍ഷുറന്‍സ് എല്ലാത്തിനും ചാര്‍ജ് കുത്തനെ കൂടിയിരിക്കുകയാണ്. ഇത് ഓട്ടോ, ടാക്‌സി, ബസ് മേഖലയിലെ തൊഴിലാളികളെ ബാധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന പൊതുജനങ്ങളെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. മറ്റു തൊഴിലാളി യൂണിയനുകളും സര്‍ക്കാരും പാവപ്പെട്ട തൊഴിലാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ശക്തമായ സമരം ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
എസ്ഡിറ്റിയു സംസ്ഥാന പ്രസിഡന്റ് എ വാസു യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ കമ്മന അധ്യക്ഷത വഹിച്ചു. വാഹിദ് ചെറുവറ്റ, ഗോപി പന്തിരിക്കര, ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്, റഊഫ് കുറ്റിച്ചിറ, മൂസ്സ വാണിമേല്‍, ശ്രീജിത്ത് കുമാര്‍ വേളം, ജുഗല്‍ പ്രകാശ് വെള്ളയില്‍, സുബൈര്‍ ഫറോക്, ശക്കീര്‍ വടകര, റസാക്ക് രാമനാട്ടുകര, സിറാജ് തച്ചം പൊയില്‍, സലാം കുട്ടോത്ത്, മുഹമ്മത് ടി കെ, ഹമീദലി സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ഈര്‍പ്പോണ സ്വാഗതവും ട്രഷാര്‍ അഷ്‌റഫ് എ.ടി.കെ നന്ദിയും പറഞ്ഞു.