ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി; ജനങ്ങളുടെ ദൈംദിന ജീവിതത്തെ ദുരിതത്തിലാക്കുന്നതെന്ന് എസ്ഡിടിയു

Update: 2021-02-25 07:31 GMT

തിരുവനന്തപുരം: പൗരന്മാരെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് എസ്ഡിടിയു സംസ്ഥാന സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോഡി കോര്‍പറേറ്റുകളുടെ ദല്ലാളായി മാറിക്കൊണ്ടിരിക്കുകയാണെന്നും പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇന്ധനവില വര്‍ദ്ധനവ് നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

പൗരന്മാരുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിസ്സംഗതയാണ്. ഇന്ധനവില വര്‍ദ്ധന ജനങ്ങളുടെ ദൈംദിന ജീവിതത്തെ താറുമാറാക്കി. വില വര്‍ദ്ധനക്കെതിരേ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വരെ രംഗത്തെത്തിയിരിക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധ ജ്വാലയില്‍ നരേന്ദ്രമോഡിയുടെ കോലം കത്തിച്ചു.

പ്രതിഷേധ ജ്വാലയില്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ സലിം അധ്യക്ഷത വഹിച്ചു. പ്രത്യാശ സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാം തച്ചോണം, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ല ജനറല്‍ സെക്രട്ടറി നിസാര്‍ മാസ്റ്റര്‍, ട്രഷറര്‍ താജുദ്ദീന്‍ പനവൂര്‍, സലിം കുഞ്ചാലുമ്മൂട്, ഷിബു ഇടിഞ്ഞാര്‍, അന്‍സര്‍ കരിക്കുഴി തുടങ്ങിയ ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.

Tags:    

Similar News