വര്‍ധിച്ചു കൊണ്ടിരിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുക - എസ്ഡിറ്റിയു

Update: 2024-06-10 10:44 GMT

മലപ്പുറം : വര്‍ധിച്ചു കൊണ്ടിരിക്കുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി വിപണിയില്‍ ഇടപെടണമെന്ന് എസ്ഡിറ്റിയു മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു സാധാരണക്കാരന്റെ നട്ടെല്ല് ഓടിക്കുന്ന രീതിയില്‍ വിലക്കയറ്റം അനുദിനം രൂക്ഷമയികൊണ്ടിരിക്കുകയാണെന്നു യോഗം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സമിതിയംഗം ഹനീഫ കരുമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, ട്രഷറര്‍ അന്‍സാരി കോട്ടക്കല്‍, വൈസ് പ്രസിഡന്റുമാരായ കാദര്‍ എടപ്പാള്‍, എന്‍ മുജീബ്, യൂനുസ് മഞ്ചേരി, ജില്ലാ സമിതിയംഗങ്ങളായ സിറാജ് പടിക്കല്‍, സിപി മുജീബ് സംസാരിച്ചു.

Tags:    

Similar News