ആദ്യ ജെയിംസ് ബോണ്ട് നായകന്‍ ഷോണ്‍ കോണറി വിടവാങ്ങി
ലണ്ടനിലെ ബഹമാസില്‍ ഉറക്കത്തിലായിരുന്നു മരണം. കുറച്ചുനാളായി രോഗബാധിതനായിരുന്നു.
ലണ്ടന്‍: ഹോളിവുഡിലെ ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായ ഷോണ്‍ കോണറി (90) വിടവാങ്ങി. ലണ്ടനിലെ ബഹമാസില്‍ ഉറക്കത്തിലായിരുന്നു മരണം. കുറച്ചുനാളായി രോഗബാധിതനായിരുന്നു.
എഴു ബോണ്ട് സിനിമകളില്‍ ജെയിംസ് ബോണ്ട് എന്ന ഇതിഹാസ കഥാപാത്രമായി തിളങ്ങിയ സൂപ്പര്‍ താരം മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 1962ല്‍ ഇറങ്ങിയ ഡോ. നോ മുതല്‍ ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിംഗര്‍, തണ്ടര്‍ബോള്‍, യൂ ഓണ്‍ലി ലീവ് ടൈവസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, 83 ല്‍ റിലീസായ നെവര്‍ സേ നെവര്‍ എഗെയ്ന്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം ബോണ്ടായെത്തിയത്.1988ല്‍ ദ അണ്‍ടച്ചബിള്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഓസ്‌കര്‍ ലഭിച്ചത്.ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ലാസ്റ്റ് ക്രുസേഡ് (1989) എന്ന ചിത്രത്തില്‍ ഹാരിസണ്‍ ഫോര്‍ഡിന്റെ പിതാവിന്റെ വേഷമായിരുന്നു കോണറിക്ക്. മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, രണ്ടു ബാഫ്ത പുരസ്‌കാരങ്ങള്‍ എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
ഫൈന്‍ഡിങ് ഫോറസ്റ്റര്‍, ഡ്രാഗണ്‍ ഹാര്‍ട്ട്, മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്‌സ്പ്രസ്, ദ റോക്ക്, ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയിലായിരുന്നു ജനനം. 1951 ലായിരുന്നു ഹോളിവുഡ് പ്രവേശം. രണ്ടായിരത്തില്‍ സര്‍ പദവിക്കും അര്‍ഹനായി. ഒട്ടേറെ ആനിമേഷന്‍ സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും ശ്രദ്ധേയനായി. 2003ല്‍ പുറത്തിറങ്ങിയ 'ദ് ലീഗ് ഓഫ് എക്‌സ്ട്രാ ഓര്‍ഡിനറി ജെന്റില്‍മെന്‍' എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഒട്ടേറെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്.