കടല്‍ക്ഷോഭം: അധികൃതര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-05-14 15:34 GMT

തിരൂര്‍: മലപ്പുറം ജില്ലയിലെ തീരദേശത്ത് സര്‍വ്വനാശം വിതച്ച കടല്‍ക്ഷോഭത്തിന് ഇരയായവരെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ലോക്കഡൗണ്‍ മൂലം വറുതിയിലായ തീരപ്രദേശങ്ങളില്‍ ഇടിത്തീ പോലെയാണ് കടല്‍ക്ഷോഭം കടന്നുവന്നത്. കൊവിഡ് രോഗബാധിതരായവരും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരും അടക്കമുള്ള നിരവധി പേരുടെ വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇത്തരം ആളുകളെ സൗകര്യപ്രദമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ വേണമെന്നും തൊഴിലുപകരണങ്ങളും വീടും മറ്റുപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കടല്‍ക്ഷോഭം അനുഭവപ്പെട്ടുതുടങ്ങിയ ആദ്യ സമയത്ത് തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍ മാരേയും മറ്റു സന്നദ്ധ പ്രവര്‍ത്തകരേയും യോഗം അഭിനന്ദിച്ചു.

പ്രസിഡന്റ് അബ്ദുല്‍ അഹദ് വളാഞ്ചേരി യുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തിന് ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ എടപ്പാള്‍ സാഗതം പറഞ്ഞു. റസാഖ് എഞ്ചിനീയര്‍ എരമംഗലം, സ്വാലിഹ് മാസ്റ്റര്‍ പൊന്നാനി, സി എച്ച് ബഷീര്‍ തിരൂര്‍ അബൂബക്കര്‍ താനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News