ദുരിതബാധിതരെ സഹായിക്കുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ
മുണ്ടക്കയം: കൂട്ടിയ്ക്കല്‍ മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ഒരാഴ്ചയിലേറെയായി ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ പറഞ്ഞു.
മുണ്ടക്കയത്ത് പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഹെല്‍പ്, ഡെസ്‌ക് , വിഭവ സമാഹകരണ കേന്ദ്രം എന്നിവ സന്ദര്‍ശിക്കാന്‍ എത്തിയതാണ് എംഎല്‍എ. നമ്മുടെ നാട് ഏറ്റവും വലിയ ദുരന്തമാണ് അഭിമുഖികരിച്ചത്. അര്‍ഹതപെട്ടവര്‍ക്ക് വിവേചനമില്ലാതെ എല്ലാവിധ സഹായങ്ങളും സേവനങ്ങളും നടത്തി വരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വലിയ മനസ്സിന് പ്രത്യേകം നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം സോണല്‍ സെക്രട്ടറി എം എച്ച് ഷിഹാസ്, കോട്ടയം ജില്ലാ സെക്രട്ടറി ടി എസ് സൈനുദ്ദീന്‍, മുണ്ടക്കയം ഡിവിഷന്‍ പ്രസിഡന്റ പി എസ് ഷാനവാസ്, സെക്രട്ടറി കെ പി നിസാര്‍, ഈരാറ്റുപേട്ട നഗരസഭാ കൗണ്‍സിലര്‍ അന്‍സാരി ഈ ലക്കയം എന്നിവര്‍ക്കൊപ്പം എംഎല്‍എ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.