മലപ്പുറം: പൊന്‍മളയില്‍ കുളത്തില്‍ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കല്‍ കുറുപ്പുംപടി ഫക്കീര്‍ മുഹമ്മദിന്റെയും സുല്‍ഫത്തിന്റെയും മകള്‍ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിക്കൊപ്പം കുളത്തില്‍ വീണ സഹോദരന്‍ മുഹമ്മദ് ഹമീം കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. അതിനിടെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. ചൊവ്വാഴ്ച രാവിലെയോടെയാണ് വീടിന് പിന്‍വശത്തെ കുളത്തില്‍ കുട്ടികള്‍ വീണത്. മുഹമ്മദ് മുഖ്‌സില്‍ അമീന്‍, ആയിശത്തുല്‍ മെഹ്‌റ എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കള്‍.