ജസ്റ്റിസ് ഫോര്‍ യുഎപിഎ പ്രിസണേഴ്‌സ്: സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും വെള്ളിയാഴ്ച
തിരുവനന്തപുരം: കേരളത്തിലെ യുഎപിഎ തടവുകാരുടെ നീതിക്ക് വേണ്ടിയും യുഎപിഎ അടക്കമുള്ള ഭീകര നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന സാമൂഹ്യ കൂട്ടായ്മയായ ജസ്റ്റിസ് ഫോര്‍ യുഎപിഎ പ്രിസണേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. ത്വാഹ കേസ് വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ചുമത്തിയ മുഴുവന്‍ യുഎപിഎ കേസുകളും പിന്‍വലിക്കുക, കേരള സര്‍ക്കാര്‍ നിര്‍മിക്കാനിരിക്കുന്ന മക്കോക്ക മോഡല്‍ നിയമ നിര്‍മാണ നീക്കം ഉപേക്ഷിക്കുക, എന്‍.ഐ.എ മോഡലില്‍ രൂപീകരിക്കാനിരിക്കുന്ന സംസ്ഥാന അന്വേഷണ ഏജന്‍സിയുടെ രൂപീകരണം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
കേരളത്തിലെ പൗരാവകാശ പ്രവര്‍ത്തകരും ഈ വിഷയത്തില്‍ സമാന നിലപാടുള്ളവരും യു.എ.പി.എ തടവുകാരുടെ ബന്ധുക്കളും യു.എ.പി.എ ചുമത്തപ്പെട്ടവരും മാര്‍ച്ചില്‍ അണിനിരക്കും. ഡിസംബര്‍ 10 രാവിലെ 11ന് സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണയെ കേരളത്തിലെ വിവിധ സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ അഭിസംബോധന ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ മാഗ്ലിന്‍ പീറ്റര്‍, ജനറല്‍ കണവീനര്‍ ഷബീര്‍ ആസാദ് എന്നിവര്‍ അറിയിച്ചു.