തിരഞ്ഞെടുപ്പ്: പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു

Update: 2021-03-12 10:11 GMT

കാസര്‍കോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കണാക്കാക്കുന്നതിനായി വിവിധ പ്രചാരണ സാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു. ബാനറും ഹോര്‍ഡിംഗും മുതല്‍ മുത്തുക്കുടയും നെറ്റിപ്പട്ടവും വരെയുള്ളവയുടെ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.

തുണി ബാനര്‍ (കൊറിയന്‍) ചതുരശ്ര അടിക്ക് 17 രൂപ, തുണിയിലുള്ള കൊടികള്‍ ചതുരശ്ര അടിക്ക് 10 രൂപ, പ്രചാരണ ഓഫീസ്: വാടക കെട്ടിടം ചതുരശ്ര മീറ്ററിന് 20 രൂപ, തുണി കൊണ്ടുള്ള താല്‍ക്കാലിക നിര്‍മ്മാണം ചതുരശ്ര മീറ്ററിന് 25 രൂപ, തുണി കൊണ്ടുള്ള കട്ടൗട്ട് ചതുരശ്ര അടിക്ക് 25 രൂപ, മരം കൊണ്ടുള്ള കട്ടൗട്ട് ചതുരശ്ര അടിക്ക് 35 രൂപ. നോട്ടീസ് 1000 എണ്ണം എഫോര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്: ആദ്യത്തെ 1,000 കോപ്പിക്ക് 1,000 രൂപ, കൂടുതലുള്ള ഓരോ 1,000 കോപ്പിക്കും 500 രൂപ വീതം. നോട്ടീസ് 1000 എണ്ണം എഫോര്‍ കളര്‍: ആദ്യത്തെ 1,000 കോപ്പിക്ക് 2,000 രൂപ, കൂടുതലുള്ള ഓരോ 1,000 കോപ്പിക്കും 1000 രൂപ വീതം. മൊബൈല്‍ എസ്.എം.എസിന് 10 പൈസയാണ് നിരക്ക്.

ഗേറ്റ്, കമാനം ഓരോന്നിന് 3,000 രൂപ, തോരണം അടിക്ക് നാല് രൂപ, ഓഡിയോ പാട്ട് റെക്കോഡിംഗ്‌സ് സോളോ സി.ഡിക്ക് 1,000 രൂപ, ഡ്യുവറ്റ് സിഡിക്ക് 2500 രൂപ, ചെണ്ട മേളം ഒരാള്‍ക്ക് 500 രൂപ, ജിബ് ക്യാമറ മണിക്കൂറിന് 300 രൂപ, ഡ്രോണ്‍ ക്യാമറ മണിക്കൂറിന് 500 രൂപ, എല്‍.ഇ.ഡി ടി.വി ഓരോന്നിനും 500 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

വീഡിയോ വാള്‍ 8ത6 ദിവസം 4,000 രൂപ, വീഡിയോ വാള്‍ 12ത8 ദിവസം 5,000 രൂപ, സി.സി.ടി.വി ക്യാമറ പ്രതിദിനം 150 രൂപ 15 കെ.വി ജനറേറ്റര്‍ പ്രതിദിനം 2,000 രൂപ, കാര്‍പ്പെറ്റ് ചതുരശ്ര അടി രണ്ട് രൂപ, കൂളര്‍ പ്രതിദിനം 250 രൂപ, ഹാള്‍ വാടക 250 പേര്‍ വരെ പ്രതിദിനം 2,000 രൂപ, ഹോര്‍ഡിംഗ്‌സ് ചതുരശ്ര അടി 110 രൂപ, മുത്തുക്കുട ഒന്നിന് 50 രൂപ, നെറ്റിപ്പട്ടം ഒന്നിന് 2,000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.

വാഹനങ്ങളുടെ പ്രതിദിന നിരക്കുകള്‍: ബസ് റൂട്ട് 6,000 രൂപ, കാര്‍/ജീപ്പ് 1800 രൂപ, ടെമ്പോ/ട്രക്കര്‍ 2500 രൂപ, മിനി ബസ് 4000 രൂപ, ടൂറിസ്റ്റ് ബസ് 8,000 രൂപ, സുമോ/ക്വാളിസ്/ഇന്നോവ 2800 രൂപ.

ഭക്ഷണ സാധനങ്ങളുടെ നിരക്കുകള്‍: ചായ ഒരാള്‍ക്ക് എട്ട് രൂപ, ഊണ് ഒരാള്‍ക്ക് 40 രൂപ വീതം, വെജിറ്റബിള്‍ ബിരിയാണി 60 രൂപ വീതം, നോണ്‍ വെജിറ്റബിള്‍ ബിരിയാണി 90 രൂപ വീതം. മില്‍ക്ക് ഷേക്ക് 200 എം.എല്‍ ഒരാള്‍ക്ക് 40 രൂപ.

ആന്റി ഡീഫേസ്‌മെന്റ് നിരക്കുകള്‍: അനധികൃത ബോര്‍ഡ് നീക്കല്‍ ഒന്നിന് 10 രൂപ, തോരണം നീക്കല്‍ 100 മീറ്ററിന് 100 രൂപ, പോസ്റ്റര്‍ നീക്കല്‍ ഒന്നിന് നാല് രൂപ, മതിലില്‍ എഴുതിയത് മായ്ക്കല്‍ ചതുരശ്ര അടിക്ക് അഞ്ച് രൂപ. 

Tags:    

Similar News