മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി വി ബാലകൃഷ്ണന്‍ നിര്യാതനായി

Update: 2021-10-10 14:56 GMT

പയ്യന്നൂര്‍: പയ്യന്നൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ തായിനേരിയിലെ സി വി ബാലകൃഷ്ണന്‍ (83) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

പയ്യന്നൂര്‍ കോഓപ്പറേറ്റീവ് സ്‌റ്റോറില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു. വീക്ഷണം പത്രത്തിലൂടെ പ്രാദേശിക പത്രപ്രവര്‍ത്തനം തുടങ്ങിയ ബാലകൃഷ്ണന്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം വര്‍ത്തമാനം, തേജസ് പത്രങ്ങളുടെ പയ്യന്നൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചു. തുളുവന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണ കമ്മിറ്റി പ്രവര്‍ത്തകനും ആദ്യകാല ഭരണസമിതി അംഗവുമാണ്. പയ്യന്നൂര്‍ ക്ഷീരവ്യവസായ സഹകരണസംഘം ഡയറക്ടറായും ഏറെക്കാലം പ്രവര്‍ത്തിച്ചു. പയ്യന്നൂര്‍ സാംസ്‌കാരിക വേദി, മദ്യനിരോധനസമിതി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച രാവിലെ.

ഭാര്യ: പരേതയായ സി വി രുഗ്മിണി.

മക്കള്‍: സി വി രേഖ (അധ്യാപിക പയ്യന്നൂര്‍ വിദ്യാമന്ദിര്‍ സ്‌കൂള്‍), പ്രസാദ് (പയ്യന്നൂര്‍ കോഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക്, രാമന്തളി ശാഖ), പ്രമോദ് (കോ ഓപ്പറേറ്റീവ് സ്‌റ്റോര്‍ മെഡിക്കല്‍ സ്‌റ്റോര്‍, പയ്യന്നൂര്‍), പ്രജീഷ (കോഴിക്കോട്).

മരുമക്കള്‍: ജലജ, പവിത്രന്‍ (ഗള്‍ഫ്, കോഴിക്കോട്).

Tags:    

Similar News