പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ പേരാവൂരില്‍ എസ്ഡിപിഐയുടെ വേറിട്ട പ്രതിഷേധം
ഇരിട്ടി: കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്നതിനെതിരെ എസ്ഡിപിഐയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വേറിട്ട പ്രതിഷേധം. വൈകിട്ട് നാലുമണിക്ക് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് തെരുവുകളിലൂടെ വാഹനങ്ങള്‍ കെട്ടിവലിച്ചും, പന്തം കൊളുത്തിയും പ്രതിഷേധിച്ചത്.
നരയന്‍പാറയില്‍ ഗുഡ്സ് ഓട്ടോ കെട്ടിവലിച്ചുള്ള പ്രതിഷേധത്തിന് ബ്രാഞ്ച് പ്രസിഡന്റ് കബീര്‍ കാറാട്, സെക്രട്ടറി ഫിറോസ് കെ.എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. റാഷിദ് കെ.വി, നൗഫല്‍, റോഷന്‍, ശരീഫ്, സലാം, നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
നടുവനാട് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി അഷ്റഫ് പി.എം, നടുവനാട് ബ്രാഞ്ച് പ്രസിഡന്റ് റസാഖ് എം, സെക്രട്ടറി റസാഖ് എ.കെ, സത്താര്‍ എം.കെ, സൈഫുദീന്‍ എം.കെ എന്നിവരും, വിളക്കോട് ടൗണില്‍ എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദലി, ബ്രാഞ്ച് പ്രസിഡന്റ് പി.പി ഷഹീദ്, യൂ.വി യൂനുസ്, സഫീര്‍, ഷിഹാബ് എന്നിവരും നേതൃത്വം നല്‍കി.
അയ്യപ്പന്‍കാവില്‍ എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് എ.പി മുഹമ്മദ്, ബ്രാഞ്ച് പ്രസിഡന്റ് ഷരീഖ്, മുത്തലിബ് നവാസ് എന്നിവരും,പെരിയത്തില്‍ ബ്രാഞ്ച് കമ്മിറ്റി നടത്തിയ പന്തം കോളത്തി പ്രതിഷേധത്തിനു എസ്ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍, ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദലി, സെക്രട്ടറി ശരീഫ്, ഷഫീര്‍, ഇയാസ് എന്നിവരും നേതൃത്വം നല്‍കി.
ഇരിട്ടിയില്‍ പയഞ്ചേരി മുക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പരിപാടിക്ക് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം ജോ: സെക്രട്ടറി സി.എം നസീര്‍ ഉളിയില്‍, ഇരിട്ടി ബ്രാഞ്ച് പ്രസിഡന്റ് അല്‍ത്താഫ്, അബ്ദുല്ല കീഴൂര്‍, ഹാരിസ്, താജുദ്ധീന്‍ എന്നിവരും, നിടിയാഞ്ഞിരം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രതിഷേധത്തിനു എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് സജീര്‍, സെക്രട്ടറി ജുനൈദ്, എന്നിവരും നേതൃത്വം നല്‍കി.