ദിലീപിന് തിരിച്ചടി;നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം വേണമെന്ന ഹരജി തള്ളി. കേസ് അതിന്റെ അന്തിമഘട്ട വിചാരണയിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ഇനി അന്വേഷണത്തിലേക്ക് കടക്കാനാവില്ലെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്.
ഏറെക്കുറെ അന്തിമ ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അന്തിമ വിധി വരാനിരിക്കെ ഇനി ഒരന്വേഷണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. ഇത്രയും വൈകിയ കേസ് ഇനിയും അന്തിമമായി വൈകിക്കാനുള്ള തന്ത്രമാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റേതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.