സംസ്ഥാനത്ത് ഏഴുപേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു
വടകരയില്‍ കോവിഡ് ബാധിച്ച് ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര നടുവില്‍ ചാത്തോത്ത് പുരുഷോത്തമന്‍ (63) ആണു മരിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴുപേര്‍ കൂടി കൊവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. വടകരയില്‍ കോവിഡ് ബാധിച്ച് ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര നടുവില്‍ ചാത്തോത്ത് പുരുഷോത്തമന്‍ (63) ആണു മരിച്ചത്. പനിയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഏറാമല പഞ്ചായത്ത് 19 വാര്‍ഡ് എല്‍.ജെ. വാര്‍ഡ് കമ്മിറ്റി അംഗമായിരുന്നു.ഭാര്യ: ഗിരിജ, മക്കള്‍: ഷിജില്‍,ഷിബിന്‍, മരുമകള്‍: സുമിത്ര.
കൊവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി മരിച്ചു. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചെന്നാണ് സംശയം. കൊവിഡ് ബാധിതരായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലായ് 28 ന് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.