ലൈംഗികപീഡന കേസുകള്‍: ഡിഎന്‍എ പരിശോധനാ സംവിധാനം കാര്യക്ഷമമാക്കുമെന്ന് സമൃതി ഇറാനി
ചണ്ഡിഗഢ് സെന്റര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഡിഎന്‍എ പരിശോധനാ യൂണിറ്റും പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടികളിലെ ഡിഎന്‍എ പരിശോധനാ യൂനിറ്റും ആരംഭിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ലൈംഗികപീഡന കേസുകളിലെ അന്വേഷണം കാര്യക്ഷമമാക്കുവാന്‍ ഡിഎന്‍എ പരിശോധനാ സംവിധാനം കാര്യക്ഷമമാക്കുമെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക പീഡന കേസുകളിലെ അന്വേഷണം കാര്യക്ഷമമാക്കുവാന്‍ കേന്ദ്ര സംസ്ഥാന ഫോറന്‍സിക് സയന്റിഫിക് ലബോറട്ടറികളിലെ ഡിഎന്‍എ പരിശോധനാ സംവിധാനം ശാക്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്രമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കിയത്.
ചണ്ഡിഗഢ് സെന്റര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ സ്‌റ്റേറ്റ് ഓഫ് ദി ആര്‍ട്ട് ഡിഎന്‍എ പരിശോധനാ യൂണിറ്റും പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടികളിലെ ഡിഎന്‍എ പരിശോധനാ യൂനിറ്റും ആരംഭിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ ചെയര്‍മാനെതിരെ അന്വേഷണം നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചുമതലയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ചെയര്‍മാന്‍ തല്‍സ്ഥാനം രാജിവച്ചതായും മന്ത്രി സഭയെ അറിയിച്ചു.