പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ നിയമ വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ച കേസില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്‌ഐ നേതാവ് ജയ്‌സണ്‍ ജോസഫ് പോലിസില്‍ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സനെ അറസ്റ്റ് ചെയ്യാതിരുന്ന പോലിസ് നടപടിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡിസംബര്‍ 20നാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ നിയമ വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനമേറ്റയാളുടെ പരാതിയില്‍ കേസെടുക്കാന്‍ മടിച്ച പോലിസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു. കേസില്‍ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്‌സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്സനെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.