എസ്എഫ്ഐ നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തിൽ

എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു 8 പേര്‍ക്കെതിരെ ഇരവിപുരം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

Update: 2019-07-30 06:33 GMT

കൊല്ലം: ഇരവിപുരം പോലിസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍നിന്നു ബലമായി മോചിപ്പിച്ചത് വിവാദത്തില്‍. ബലം പ്രയോഗിച്ച് മോചിപ്പിച്ചില്ലെന്നും രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയയ്ക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് പോലിസ് ആദ്യം പ്രതികരിച്ചത്.

എന്നാല്‍ ഇതിന്റ പിന്നാലെ എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി പോലിസിനെ അസഭ്യം പറയുന്ന വീഡിയോ പുറത്തുവന്നു. ഇതോടെ വിഷയം വിവാദത്തിലാവുകയായിരുന്നു. കഴിഞ്ഞ രാത്രിയാണു സംഭവം. വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ സൈക്കിളിനു മതിയായ രേഖകളില്ലാത്തതിനാല്‍ എസ്എഫ്ഐ ഏരിയ നേതാവ് സച്ചിന്‍ദാസിനെ പോലിസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുവന്നു.

സച്ചിന്‍ദാസ് അറിയിച്ചതനുസരിച്ച് എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി വാക്കേറ്റം നടത്തുകയും സച്ചിന്‍ദാസിനെ മോചിപ്പിച്ചു കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു 8 പേര്‍ക്കെതിരെ ഇരവിപുരം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 

Tags:    

Similar News