ഷീന ബോറ വധക്കേസ്; അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ

Update: 2021-08-18 14:34 GMT

ന്യൂഡല്‍ഹി: ഷീന ബോറ വധക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായി സിബിഐ കോടതിയില്‍ അറിയിച്ചു. 2012ല്‍ നടന്ന കൊലപാതകത്തിലെ അന്വേഷണം അവസാനിച്ചതായി അന്വേഷണ ഏജന്‍സി മുംബൈയിലെ പ്രത്യേക കോടതിയിലാണ് അറിയിച്ചത്. സിബിഐ മൂന്ന് കുറ്റപത്രങ്ങളും രണ്ട് അനുബന്ധ കുറ്റപത്രങ്ങളും സമര്‍പ്പിച്ചു. ഷീന ബോറയുടെ മാതാവ് ഇന്ദ്രാണി മുഖര്‍ജി, െ്രെഡവര്‍ ശ്യാംവര്‍ റായ്, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


ഷീനയുടെ മാതാവും മുന്‍ മീഡിയ എക്‌സിക്യൂട്ടീവുമായ ഇന്ദ്രാണി മുഖര്‍ജി, െ്രെഡവര്‍ ശ്യാംവര്‍ റായ്, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, പീറ്റര്‍ മുഖര്‍ജി, എന്നിവര്‍ ഷീന ബോറയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു എന്നാണ് കേസ്. ഒരു ടിവി ചാനലിന്റെ മുന്‍ ഉടമയായ ഇന്ദ്രാണി മുഖര്‍ജിയെ 2015ലാണ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം, കൊലപാതകത്തില്‍ ഇന്ദ്രാണിയെ സഹായിച്ചതിന്റെ പേരില്‍ പീറ്റര്‍ മുഖര്‍ജിയെയും അറസ്റ്റ് ചെയ്തു.


മുന്‍ വിവാഹത്തില്‍ പീറ്റര്‍ മുഖര്‍ജിയുടെ മകനായ രാഹുല്‍ മുഖര്‍ജിയുമായുള്ള ഷീനയുടെ ബന്ധത്തില്‍ ഇന്ദ്രാണി പ്രകോപിതയായ് കാരണമാണ് കൊല നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ഷീനയുടെ പാതി കത്തിക്കരിഞ്ഞ ശരീരം മുംബെക്ക് സമീപമുള്ള വനത്തില്‍ നിന്ന് കുഴിച്ചെടുക്കുകയായിരുന്നു.




Tags:    

Similar News