പെരുമ്പിലാവ്: ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് & ജാമിഅ മലബാര്‍ ഇസ്ലാമിയ ഫൗണ്ടര്‍ ശൈഖ് ബഷീര്‍ അഹമദ് മുഹ്യുദ്ദീന്‍ അവര്‍കളുടെ അനുസ്മരണ പതിപ്പ് പ്രകാശനം ചെയ്തു. പൊന്നാനി ഖാസി വി പി മുത്തുകോയ തങ്ങളില്‍ നിന്ന് മലേഷ്യന്‍ മലയാളി പ്രമുഖന്‍ മുഹമ്മദ് ഹനീഫ സാഹിബ് ആദ്യ പ്രതി ഏറ്റുവാങ്ങി.
ഇമാം അബ്ദുല്ലാഹില്‍ ഹദ്ധാദ് ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാഷിം ഹദ്ധാദ് അധ്യക്ഷത വഹിച്ചു. തൗഹീദിന്റെ പ്രചാരണരംഗത്ത് ഏറെ സേവനങ്ങള്‍ അര്‍പ്പിച്ച വിശ്വ പ്രസിദ്ധ പണ്ഡിതനായിരുന്നു ശൈഖ് ബഷീര്‍ എന്ന്പ്രകാശന ചടങ്ങില്‍ തങ്ങള്‍ അനുസ്മരിച്ചു.
ശൈഖ് ജീലാനിയെയും ശൈഖ് ബഷീറിനെയും ചടങ്ങില്‍ അനുസ്മരിച്ചു. ഡോ. അബ്ദുറഹ്മാന്‍ ആദര്‍ശേരി ഉല്‍ഘാടനം ചെയ്തു. സ്വാലിഹ് നിസാമി പുതുപൊന്നാനി ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി അനുസ്മരണ പ്രഭാഷണം നടത്തി. ശംസുദ്ധീന്‍മൗലവി, സൈനുദ്ധീന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു.
ഹദ്ദാദ് ട്രസ്റ്റ് സെക്രട്ടറി അജ നിസാം സ്വാഗതവും കാരിയാട് മൊയ്ത സാഹിബ് നന്ദിയും പറഞ്ഞു.