ലിംഗായത്ത് ആത്മീയാചാര്യന്‍ ശിവകുമാര സ്വാമി അന്തരിച്ചു

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആഴ്ചകളായി സിദ്ധഗംഗ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Update: 2019-01-21 09:36 GMT

ബംഗളൂരു: കര്‍ണാകടയിലെ ലിംഗായത് ആത്മീയാചാര്യനും തുംകുരു സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു. 111 വയസ്സായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ആഴ്ചകളായി സിദ്ധഗംഗ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് നടക്കും. 1907 ഏപ്രില്‍ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ശിവകുമാര സ്വാമി ജനിച്ചത്. 1930ല്‍ സിദ്ധഗംഗ മഠാധിപതിയായ ശിവകുമാര സ്വാമി, നടക്കുന്ന ദൈവം എന്നാണ് വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവുമെത്തിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2015ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.സ്വാമിക്ക് ഇംഗ്ലീഷ്, കന്നട, സംസ്‌കൃതം ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ശ്രീ സിദ്ധഗംഗ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സ്ഥാപകനും ഭരണാധികാരിയുമായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വാമി തുടക്കം കുറിച്ചു. ശിവകുമാര സ്വാമിക്ക് ഭാരതരത്‌ന നല്‍കണമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉള്‍പ്പെടെയുളളവര്‍ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News