കൊളംബിയന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിനു നേരെ വെടിവെപ്പ്

നമ്മുടെ സംസ്ഥാനം ശക്തമാണ്, ഈ ഭീഷണികളെ നേരിടാന്‍ കൊളംബിയ ശക്തമാണ് - പ്രസിഡന്റ് ആവര്‍ത്തിച്ചു.

Update: 2021-06-26 10:00 GMT

ബൊഗോട്ട: കൊളംബിയന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്ക് സഞ്ചരിച്ച ഹെലികോപ്റ്ററിനു വെടിവെപ്പ്. കാറ്റാറ്റംബോ മേഖലയിലൂടെ നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുക്കുട്ട നഗരത്തിലേക്ക് പറക്കുന്നതിനിടെയാണ് ഒന്നിലധികം തവണ ഹെലികോപ്റ്ററിനു നേരെ വെടിവെച്ചത്.


പ്രസിഡന്റിനു പുറമെ പതിരോധ മന്ത്രി ഡീഗോ മൊളാനോ, ആഭ്യന്തര മന്ത്രി ഡാനിയേല്‍ പാലാസിയോസ്, നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ സില്‍വാനോ സെറാനോ എന്നിവരും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. വെടിവെപ്പില്‍ ഹെലികോപ്റ്ററിനു കേടുപറ്റി. എങ്കിലും സുരക്ഷാ സവിശേഷതകള്‍' 'മാരകമായ' ആക്രമണത്തെ തടഞ്ഞതായി വക്താവ് പറഞ്ഞു.


'മയക്കുമരുന്ന് കടത്ത്, തീവ്രവാദം, സംഘടിത കുറ്റവാളികള്‍ എന്നിവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ പിന്മാറില്ലെന്ന് ഇവാന്‍ ഡ്യൂക്ക് പ്രസ്താവനയില്‍ പറഞ്ഞു. അക്രമമോ ഭീകരപ്രവര്‍ത്തനങ്ങളോ ഭീഷണിപ്പെടുത്തുകയില്ല. നമ്മുടെ സംസ്ഥാനം ശക്തമാണ്, ഈ ഭീഷണികളെ നേരിടാന്‍ കൊളംബിയ ശക്തമാണ് - പ്രസിഡന്റ് ആവര്‍ത്തിച്ചു.




Tags:    

Similar News