തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വ്യാപാരദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി ഇന്ന് തലസ്ഥാനത്ത് കടകള്‍ അടച്ച് സമരം നടത്തും. പ്രതിഷേധത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തും.
വര്‍ധിപ്പിച്ച പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറവുചെയ്യുക, വ്യാപാരികള്‍ എടുക്കേണ്ട ഹെല്‍ത്ത് കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക, വെള്ളക്കരവും വൈദ്യുതി ചാര്‍ജും കുറയ്ക്കുക, ക്ഷേമനിധി പെന്‍ഷന്‍ 1,600 രൂപയില്‍ നിന്ന് 1,300 രൂപയായി കുറവ് ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.