ചെറുകഥാകൃത്ത് എസ് സിതാരയുടെ ഭര്‍ത്താവ് അബ്ദുല്‍ ഫഹിം ദുബയില്‍ നിര്യാതനായി
ദുബയ്: ചെറുകഥാകൃത്തും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് സിതാരയുടെ ഭര്‍ത്താവ് കണ്ണൂര്‍ തലശ്ശേരി സ്വദേശി ഒ വി അബ്ദുള്‍ ഫഹിം (48) ഹൃദയാഘാതത്തെത്തുടര്‍ന്ന് ദുബയില്‍ മരിച്ചു. ദുബയില്‍ അല്‍മറായ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ 15 വര്‍ഷത്തോളം ജിദ്ദയില്‍ കൊക്കകോല കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലിചെയ്തിരുന്നു.
ജിദ്ദയില്‍ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുന്‍ പ്രസിഡന്റുമായിരുന്നു. 10 ദിവസങ്ങള്‍ക്ക് മുമ്പാണ് എസ് സിതാരയും മക്കളും ദുബയിലെത്തിയത്. രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ മടങ്ങാനിരിക്കെയാണ് ഭര്‍ത്താവിന്റെ മരണം. പിതാവ്: ബാറയില്‍ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കള്‍: ഗസല്‍, ഐദിന്‍. സഹോദരങ്ങള്‍: ഫര്സീന്, ഫൈജാസ്, ഖദീജ. മൃതദേഹം ദുബയ് സിലിക്കോണ്‍ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോര്‍ച്ചറിയില്‍.