പ്രമുഖ ചെറുകഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

Update: 2021-07-29 16:37 GMT

കൊച്ചി: പ്രമുഖ ചെറുകഥാകൃത്ത് തോമസ് ജോസഫ്(67) അന്തരിച്ചു. ആലുവ കീഴ്മാടുള്ള വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, പരലോക വാസസ്ഥലങ്ങള്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍, പരലോക വാസസ്ഥലങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

    2013ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. എസ് ബി ടി സാഹിത്യ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, കെ എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1954 ജൂണ്‍ 8ന് എറണാകുളം ജില്ലയിലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായാണ് ജനിച്ചത്. സംസ്‌കാരം നാളെ നടക്കും.

Prominent short story writer Thomas Joseph has passed away

Tags:    

Similar News