വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; പ്രധാനാധ്യാപകര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിവേദനം നല്‍കി

Update: 2022-07-24 16:58 GMT

മാള: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ രംഗത്ത്. ഓരോ വിദ്യാര്‍ഥിക്കും അനുവദിക്കുന്ന തുക 20 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പ്രധാനാധ്യാപകര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി.

2016ലെ നിരക്കാണ് നല്‍കിവരുന്നത്. അതിനുശേഷം പാചകവാതകത്തിനും മറ്റു സാധനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചു. മുട്ടയും പാലും അടക്കമുള്ളവ ഉള്‍പ്പെടുത്തി ഇന്നത്തെ നിരക്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിവേദനത്തില്‍ പറയുന്നു.

സംസ്ഥാനതലത്തിലുള്ള പരിപാടിയുടെ ഭാഗമായാണ് എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നിവേദനം നല്‍കുന്നത്.

Similar News