ആരാധനാലയങ്ങള്‍: സര്‍ക്കാര്‍ നടപടി അപക്വവും പ്രതിഷേധാര്‍ഹവുമെന്ന് എസ്‌വൈഎഫ്
മലപ്പുറം: കൃത്യമായ രീതിയില്‍ എല്ലാ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് തന്നെ കൃത്യതയോടെ പ്രവര്‍ത്തിച്ചു വിജയപ്പിച്ച ആരാധനാലയങ്ങള്‍ തുറക്കുവാന്‍ ഇനിയും കാത്തിരിക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും വിവിധ മതസംഘടനകള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ പരിഹസിക്കും വിധം തള്ളിക്കൊണ്ടുള്ള സര്‍ക്കാരിന്റെ നടപടി തീര്‍ത്തും അപക്വവും പ്രതിഷേധാര്‍ഹവുമാണെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ് ) സ്റ്റേറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു.
സ്ഥലകാല ബോധമില്ലാതെ തിങ്ങിയും നിരങ്ങിയും ആയിരങ്ങള്‍ വരിനിന്നു മേടിക്കേണ്ട മദ്യവില്‍പനശാലകള്‍ക്കു അനുമതി നല്‍കിക്കൊണ്ടാണ് വിശ്വാസികളുടെ അവകാശത്തെയും വികാരത്തേയും കാണാതിരിക്കുന്നതെന്നത് സര്‍ക്കാരിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. ഈ ആവശ്യം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ മതസംഘടനകളുടെ അംഗീകാരം തങ്ങള്‍ക്കുണ്ടെന്നായിരുന്നു സര്‍ക്കാര്‍ പക്ഷം ന്യായീകരിച്ചിരുന്നത്. ഇപ്പോള്‍ മതസംഘടനകളെല്ലാം ആവശ്യപ്പെട്ടിട്ടും നിലപാടില്‍ മാറ്റം വരുത്താത്തത് ദുരൂഹമാണെന്നും എസ് വൈ എഫ് അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി ഇ പി അശ്‌റഫ് ബാഖവി, കെ സദഖത്തുല്ല മുഈനി കാടാമ്പുഴ, സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജാതിയേരി, മരുത അബ്ദുല്ലത്തീഫ് മൗലവി, നജീബ് വഹബി എറണാകുളം, അഡ്വ. ഫാറൂഖ് മുഹമ്മദ് ബത്തേരി സംസാരിച്ചു.