ഗാങ്‌ടോക്ക്: സിക്കിമില്‍ രണ്ടാമത് ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. പെംപ ടി ഭൂട്ടിയ അറിയിച്ചു. രണ്ടാമത്തെ രോഗി ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ആളാണ്. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല.
കഴിഞ്ഞ മാസം 25ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. അതായിരുന്നു ആദ്യത്തെ കൊവിഡ് കേസ്. അദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. രണ്ട് പേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രോഗികള്‍ ആരും രോഗലക്ഷണമുള്ളവരല്ല. ക്വാറന്റീന്‍ ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിഴക്കന്‍ സിക്കിമില്‍ ഒരു ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
രണ്ടാമത്തെ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ എല്ലാവരും നെഗറ്റീവ് ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ രോഗലക്ഷണമില്ലാത്ത രോഗികളാണ്.