സിക്കിമില്‍ ഹിമപാതത്തില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു; 17 പേരെ രക്ഷപ്പെടുത്തി
മഞ്ഞുമൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് സൈനികസംഘം അപകടത്തില്‍പ്പെട്ടത്.
ഗാങ്‌ടോക്ക്: സിക്കിമില്‍ ഹിമപാതത്തില്‍പ്പെട്ട് രണ്ട് സൈനികര്‍ മരിച്ചു. വടക്കന്‍ സിക്കിം മേഖലയിലാണ് അപകടമുണ്ടായത്. ലഫ്.കേണല്‍ ടി എ റോബര്‍ട്ട്, സാപ്പര്‍ (കിടങ്ങുകള്‍ നിര്‍മിക്കുന്ന സൈനികന്‍) സപാല ഷണ്‍മുഖ റാവു എന്നിവരാണ് മരിച്ചത്. മഞ്ഞുമൂടിക്കിടന്ന വഴി വൃത്തിയാക്കുകയും പട്രോളിങ് നടത്തുകയും ചെയ്യുന്നതിനിടെയാണ് സൈനികസംഘം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റ് 17 സൈനികരെ രക്ഷപ്പെടുത്തിയതായി കരസേന വ്യക്തമാക്കി.
അപകടമുണ്ടായ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ 17 സൈനികര്‍ സുരക്ഷിതരാണ്. എന്നാല്‍, ഹിമപാതത്തില്‍പ്പെട്ട രണ്ട് സൈനികരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് കരസേന പ്രസ്താവനയില്‍ അറിയിച്ചതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നു. 2016 മുതല്‍ 70 ലധികം സൈനികര്‍ക്ക് ഹിമപാതത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 2019 ഡിസംബറില്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.