സിംഗിള്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ്പ് : അര്‍ഹരായവയരുടെ പട്ടിക സിബിഎസ്ഇ പ്രസിദ്ധപ്പെടുത്തി
ന്യൂഡല്‍ഹി: സിംഗിള്‍ ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ്പ് സ്‌കീം - 2020ന് അര്‍ഹരായവരുടെ പട്ടിക സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തുവിട്ടു. പട്ടിക ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.inല്‍ ലഭ്യമാണ്. ഇലക്‌ട്രോണിക് ക്ലിയറിംഗ് സിസ്റ്റം (ഇസിഎസ്) വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പേയ്‌മെന്റുകള്‍ നടത്തിയിട്ടുണ്ടെന്ന് സിബിഎസ്ഇ പ്രസ്താവനയില്‍ പറയുന്നു. 1,367 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി തിരഞ്ഞെടുത്തത്.
സിബിഎസ്ഇ അനുബന്ധ സ്‌കൂളുകളില്‍ നിന്ന് 2020 ല്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പാസായ പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയ, സിബിഎസ്ഇ അനുബന്ധ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന അവിവാഹിത പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.