നര്‍മ്മദാ ബചാവോ ആന്ദോളന്റെ സീതാറാം കാക്ക് അന്തരിച്ചു

Update: 2021-09-04 17:39 GMT

ന്യൂഡല്‍ഹി: നര്‍മ്മദാ ബചാവോ ആന്തോളനിലെ സജീവ സാനിധ്യമായിരുന്ന സീതാറാം കാക്ക് അന്തരിച്ചു. 88 വയസ്സായിരുന്നു. നര്‍മ്മദാ പ്രക്ഷോഭത്തിന് പിന്തുണയുമായെത്തുന്ന ഓരോ വ്യക്തിക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത മുഖമായിരുന്നു സീതാറാം കാക്കിന്റേത് .


നര്‍മ്മദാ സമരത്തിന് വേണ്ടി തന്റെ ശരീരം മാത്രമല്ല, ഭൂമിയും സമ്പത്തും അദ്ദേഹം നല്‍കി. 1990ലെ മണിബേലി സത്യാഗ്രഹ ടീമിലെ ഉശിരന്‍ സാന്നിദ്ധ്യമായിരുന്നു സീതാറാം കാക്ക്. ഏറ്റവുമൊടുവില്‍ തന്റെ പ്രായാധിക്യം വകവെക്കാതെ 26 ദിവസത്തെ ഉപവാസ സത്യാഗ്രഹവും അദ്ദേഹം അനുഷ്ഠിച്ചു.




Tags:    

Similar News