ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവില്‍ വെന്റിലേറ്ററിന്റ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും പാര്‍ട്ടി അറിയിച്ചു.
ശ്വാസകോശ അണുബാധയെ തുടര്‍ന്ന് നിലവില്‍ ഡല്‍ഹിയിലെ എയിംസിലാണ് അദ്ദേഹം. സീതാറാം യെച്ചൂരിയുടെ ആരോഗ്യനില എയിംസിലെ ഡോക്ടര്‍മാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പാര്‍ട്ടി വ്യക്തമാക്കി.
ന്യൂമോണിയയെ തുടര്‍ന്ന് ആഗസ്ത് 19നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.