കൊവിഡ് 19: കുവൈത്തില്‍ 6 മരണം
86 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 520 പേര്‍ക്ക് ഇന്നു രോഗബാധ സ്ഥിരീകരിച്ചു.
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് 6 പേര്‍ മരിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍ .ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 285 ആയി. 86 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 520 പേര്‍ക്ക് ഇന്നു രോഗബാധ സ്ഥിരീകരിച്ചു. ഇതടക്കം ആകെ കൊവിഡ് ബാധിതരുടെ എണ്ണം 34952 ആയി. ഇവരില്‍ 9723 പേര്‍ ഇന്ത്യക്കാരാണ്. സമ്പര്‍ക്കം വഴിയണ് ഇന്ന് എല്ലാവര്‍ക്കും രോഗബാധയുണ്ടായത്.
ഇന്ന് 911 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 25048 ആയി. 9619 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്.ഇവരില്‍ 172 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളതെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.