രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റു
ജലോര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ബസ്സിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഓടുന്ന ബസ്സ് വൈദ്യുതകമ്പിയുമായി ഉരസിയതിനെതുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ശനിയാഴ്ച ജില്ലാ ആസ്ഥാനത്തുനിന്ന് ഏറെ അകലെയല്ലാതെ രാത്രി 10.30നാണ് സംഭവം നടന്നതെന്ന് ജലോര്‍ അഡി. ജില്ലാ കലക്ടര്‍ ചന്‍ഗന്‍ ലാല്‍ ഗോയല്‍ പറഞ്ഞു.
ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. 17 പേരില്‍ ഏഴ് പേരെ ജോഡ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.