
കൊൽക്കത്ത: പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിലുള്ള നീതി ഉറപ്പാക്കുന്നതിൽ ബംഗാളിലെ പോലിസിൻ്റെ ശ്രമങ്ങൾ വിജയം കണ്ടെന്ന് റിപോർട്ടുകൾ. ഏറ്റവും പുതിയ റിപോർട്ടുകൾ പ്രകാരം, കഴിഞ്ഞ ആറ് മാസത്തിനിടെ കോടതികൾ ലൈംഗികപീഡന കേസുകളിൽ ആറ് കുറ്റവാളികൾക്ക് വധശിക്ഷ വിധിച്ചു.
കൊൽക്കത്തയിലെ ബർട്ടോള പ്രദേശത്ത് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലാൽസംഗം ചെയ്ത കേസിൽ 34 കാരനെ തൂക്കിലേറ്റാൻ പ്രത്യേക പോക്സോ കോടതി ചൊവ്വാഴ്ച വിധിക്കുകയുണ്ടായി. "അപൂർവങ്ങളിൽ അപൂർവം" എന്ന പേരിലാണ് പോക്സോ കോടതി കുറ്റകൃത്യത്തെ വിശേഷിപ്പിച്ചത്. ലൈംഗികാതിക്രമത്തിന് തെളിവുകൾ ലഭിച്ചതായി മെഡിക്കൽ വിദഗ്ധർ സ്ഥിരീകരിച്ചു. രണ്ട് മാസത്തിലേറെയായി കുട്ടിയുടെ ശരീരഭാരം വർദ്ധിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ പറഞ്ഞു. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന് മറ്റൊരു കുറ്റവാളിക്ക് വധശിക്ഷയും വിധിച്ചു.
2023 ഓഗസ്റ്റിൽ മതിഗര പ്രദേശത്ത് സ്‌കൂളിലേക്ക് പോകുന്നതിനിടെ 16 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് 2024 സെപ്റ്റംബർ 7-ന് സിലിഗുരിയിലെ പോക്സോ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.ഇതോടെ കഴിഞ്ഞ അര വർഷത്തിനിടെ സംസ്ഥാനത്ത് ആകെ വധശിക്ഷകളുടെ എണ്ണം ഏഴായി.