ഭക്ഷ്യ വിഷബാധ: കണ്ണൂരില്‍ ആറു വയസ്സുകാരി മരിച്ചു

കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില അതീവഗുരുതരാവസ്ഥയിലാണ്.

Update: 2020-01-18 17:01 GMT

കണ്ണൂര്‍: ഭക്ഷ്യവിഷബാധയേറ്റ് കണ്ണൂര്‍ പുതിയങ്ങാടിയില്‍ ആറു വയസ്സുകാരി മരിച്ചു. കുട്ടിയോടൊപ്പം ഭക്ഷണം കഴിച്ച മാതാവിന്റെയും രണ്ട് സഹോദരങ്ങളുടെയും നില അതീവഗുരുതരാവസ്ഥയിലാണ്. പുതിയങ്ങാടി ചൂട്ടാട് മഞ്ചക്ക് സമീപം ഹംസ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം ബര്‍പ്പിറ്റ സ്വദേശി മൊയ്തുല്‍ ഇസ്‌ലാമിന്റെ മകള്‍ മാസൂമയാണ് മരിച്ചത്. മാതാവ് അസ്മ (25) യുടെയും സഹോദരങ്ങളായ ഹസീന (3), മാജിദുല്‍ (ഏഴ്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പഴകിയ ഭക്ഷണം ചൂടാക്കി കഴിച്ചതാണ് വിഷബാധയേല്‍ക്കാന്‍ കാരണമെന്ന് കരുതുന്നു. ഭക്ഷണം കഴിച്ചയുടന്‍ ഛര്‍ദ്ദിയും തലകറക്കവും കാരണം നാലുപേരും തളര്‍ന്നു വീഴുകയായിരുന്നു.

ഉടന്‍ സമീപത്തുണ്ടായിരുന്നവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മറ്റു മൂന്നുപേര്‍ക്കും അടിയന്തിര ചികിത്സ നല്‍കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.

Tags:    

Similar News