ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത് 13,83,79,000 കൊവിഡ് വാക്‌സിനെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറില്‍ മാത്രം 31 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
കൊവിഡ് വാക്‌സിന്റെ 59.08 ശതമാനവും എട്ട് സംസ്ഥാനങ്ങളാണ് നല്‍കുന്നത്.
മെയ് ഒന്നാം തിയ്യതി മുതല്‍ രാജ്യത്തെ 18നു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിത്തുടങ്ങാം. എട്ടോളം സംസ്ഥാനങ്ങള്‍ പൗരന്മാര്‍ക്ക് സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ കേരളം, യുപി തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നു.
സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഓക്‌സ്ഫഡിന്റെയും ആസ്ട്രാസെനക്കയുടെയും സഹായത്തോടെ നിര്‍മിച്ച കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിവയാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. റഷ്യന്‍ നിര്‍മിത സ്പുട്‌നിക് 5 ന് അനുമതി നല്‍കിയിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ 3,46,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികള്‍ 1,66,10,481 പേരായി. 2,19,000 പേരെ കഴിഞ്ഞ ദിവസം രോഗം മാറി ആശുപത്രില്‍ നിന്ന് വിട്ടയിച്ചിരുന്നു.