ന്യൂഡല്‍ഹി: ഇന്ത്യ ഇതുവരെ 5.69 കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വെള്ളിയാഴ്ച വരെയുളള കണക്കാണ് ഇത്.
''ആകെ 6,69,57,612 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളത്. ഏഴ് മണിവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവിടുന്നത്''- ആരോഗ്യ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതില്‍ 80,66,471 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദ്യ ഡോസ് വാക്‌സിനും 51,27,234 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ രണ്ടാം ഡോസ് വാക്‌സിനും 86,79,307 മുന്‍ നിരപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആദ്യ ഡോസ് വാക്‌സിനും 34,96,356 മുന്‍നിര പ്രവര്‍ത്തകര്‍ക്കു നല്‍കിയ രണ്ടാം ഡോസ് വാക്‌സിനും ഉള്‍പ്പെടുന്നു. 2,57,01,645 പേര്‍ 60 വയസ്സിനു മുകളിലുള്ളവരും 58,86,599 പേര്‍ 45 വയസ്സിനു മുകളിലുള്ളവരുമാണ്.
വെള്ളിയാഴ്ച 14,53,172 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്. രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി എഴുപതാമത്തെ ദിവസമാണ് ഇന്ന്.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടപ്പാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിച്ചുണ്ട്. ഏപ്രില്‍ പകുതിയോടെ രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്നാണ് കരുതുന്നത്.