സോളാര്‍ കേസ്: ക്രൈംബ്രാഞ്ച് റിപോര്‍ട്ടുണ്ടായിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിബിഐക്കു വിട്ടെന്ന് ഉമ്മന്‍ ചാണ്ടി

ജസ്റ്റിസ് അരിജിത് പസായത്തില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയപ്പോള്‍ കേസുമായി മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു മറുപടി

Update: 2021-03-25 11:24 GMT

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് റിപോര്‍ട്ട് കൈയില്‍ വച്ചിട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സോളാര്‍ കേസ് സിബിഐക്കു വിട്ടെന്ന് ഉമ്മന്‍ ചാണ്ടി. സോളാര്‍ കേസില്‍ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ട് പുറത്തുവന്നു. അതില്‍ പ്രത്യേകിച്ച് ആശ്വാസമോ ആഹ്ലാദമോ തോന്നിയില്ല. സത്യം മൂടിവയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. അതിന്റെ തെളിവാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകളെന്നു അദ്ദേഹം എഫ് ബി പോസ്റ്റില്‍ പറഞ്ഞു.

2018ല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ കോടതിയെപ്പോലും സമീപിച്ചില്ല. പോലിസിന് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. നേരത്തെ ഉന്നതപോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്ന് തവണ അന്വേഷിച്ചിട്ടും യാതൊന്നും കണ്ടെത്തിയില്ല. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ നിന്ന് പരാതിക്കാരിയുടെ കത്തുവരെ ഹൈക്കോടതി നീക്കം ചെയ്തു. ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ടത്. അമ്പതു വര്‍ഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നില്‍ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നില്‍ മറയ്ക്കാനൊന്നുമില്ല. എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാര്‍ട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു. ജനങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയുമാണ് എന്റെ ശക്തി. മനഃസാക്ഷിയാണ് വഴികാട്ടിയെന്നും അദ്ദേഹം എഫ് ബി പോസ്റ്റില്‍ പറഞ്ഞു.

Tags:    

Similar News