വലയ സൂര്യഗ്രഹണം നേരില്‍ കാണാന്‍ സൗകര്യമൊരുക്കി തെരട്ടമ്മല്‍ എഎംയുപി സ്‌കൂള്‍

ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് അരീക്കോട് മേഖലാ കമ്മിറ്റിയുമായി സഹകരിച്ച് തെരട്ടമ്മല്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് സൗരോല്‍സവം 2019 പേരിട്ട പദ്ധതിക്കായി സൗകര്യമൊരുക്കുന്നത്.

Update: 2019-12-24 16:55 GMT

അരീക്കോട്: 2019 ഡിസംബര്‍ 26ന് ആകാശത്ത് ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണം നേരില്‍ കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി തെരട്ടമ്മല്‍ എഎംയുപി സ്‌കൂള്‍. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് അരീക്കോട് മേഖലാ കമ്മിറ്റിയുമായി സഹകരിച്ച് തെരട്ടമ്മല്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലാണ് സൗരോല്‍സവം 2019 പേരിട്ട പദ്ധതിക്കായി സൗകര്യമൊരുക്കുന്നത്. ഈ നൂറ്റാണ്ടിലെ അപൂര്‍വ്വ ദൃശ്യം വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും കാണാന്‍ ഇവിടെ സൗകര്യമുണ്ടായിരിക്കും.

കുട്ടികളില്‍ ശാസ്ത്രീയ പഠന ബോധം വളര്‍ത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സൂര്യ ഗ്രഹണത്തെ കുറിച്ച് അവബോധം നല്‍കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ 11 വരെയുള്ള സമയത്തിലാണ് ദൃശ്യങ്ങള്‍ കാണാന്‍ കഴിയുക. ഗ്രഹണം കാണുവാന്‍ ആവശ്യമായ കണ്ണടകള്‍ ലഭിക്കുവാന്‍ സ്‌കൂളുമായി ബന്ധപ്പെടണമെന്ന് പ്രധാന അധ്യാപകന്‍ ടി അഹമ്മദ് സലീം അറിയിച്ചു.




Tags:    

Similar News