കുഴിക്കാട്ടുശേരി മറിയംത്രേസ്യ ആശുപത്രിയില്‍ സൗരോര്‍ജ്ജ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങി
മാളഃ മാള കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രിയില്‍ 200 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങി. സോളാര്‍ എനര്‍ജി പാനലിന്റെ ഉദ്ഘാടനം ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പാനിക്കുളം നിര്‍വ്വഹിച്ചു. പുത്തന്‍ചിറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാദര്‍ ലിജോ കൊങ്കോത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട റീജിയണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി ജി വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട ഹോളി ഫാമിലി കോണ്‍ഗ്രിയേഷന്‍ പാവനാത്മ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സി രഞ്ചന സി എച്ച് എഫിന് ഡയാലിസിസ് മെഷീനുകള്‍ കൈമാറി.
കുഴിക്കാട്ടുശ്ശേരി മരിയ തെരേസ സ്പിരിച്വല്‍ ഫാ. റവ. ഫാ. ആന്റണി പുതുശ്ശേരി ആശിര്‍വാദ കര്‍മ്മം നിര്‍വ്വഹിച്ചു. ആശുപത്രി പ്രധിനിധികളായ നീരജ്, സിസ്റ്റര്‍ ത്രേസ്യ വര്‍ഗീസ്, റമീസ്, ഡോക്ടര്‍ ആഗ്‌നസ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിയ ചുവടുവയ്പ്പാണ് ഇത്. ഏകദേശം ഒന്നേകാല്‍ കോടി രൂപ മുതല്‍ മുടക്കി സ്ഥാപിച്ചിരിക്കുന്ന പ്ലാന്റില്‍ നിന്ന് ഏകദേശം 6,400 രൂപയുടെ വൈദ്യുതി ഓരോ ദിവസവും ഉദ്പ്പാദിപ്പിക്കാകുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ.
25 വര്‍ഷം ഗ്യാരന്റിയുള്ള ആര്‍ ഇ സി എന്ന യൂറോപ്പ്യന്‍ സോളാര്‍ പാനലും അമേരിക്കന്‍ ഇസ്രയേല്‍ നിര്‍മിതമായ സോളാര്‍ എഡ്ജ് എന്ന അത്യാധുനിക ഇന്‍വെര്‍ട്ടറുമാണ് ഉപയോഗിച്ചിരിക്കുന്നത്.