ചത്തകോഴികളെ വിറ്റ കോഴിക്കട നാട്ടുകാര്‍ പൂട്ടിച്ചു
നാദാപുരം ചേറ്റുവെട്ടി എയര്‍പോര്‍ട്ട് റോഡില്‍ മൊതക്കര പള്ളിക്ക് സമീപത്തെ സിപിആര്‍ കോഴിക്കടയാണ് പൂട്ടിച്ചത്.
കോഴിക്കോട്: ചത്തകോഴികളെ വിറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കോഴിക്കട പൂട്ടിച്ചു. നാദാപുരം ചേറ്റുവെട്ടി എയര്‍പോര്‍ട്ട് റോഡില്‍ മൊതക്കര പള്ളിക്ക് സമീപത്തെ സിപിആര്‍ കോഴിക്കടയാണ് പൂട്ടിച്ചത്. ഞായാറാഴ്ചയാണ് സംഭവം. കടയില്‍ വില്‍പ്പനയ്ക്കായി വച്ചകോഴികള്‍ക്കൊപ്പം പത്തോളം ചത്ത കോഴികളെ കണ്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്.
സ്ഥാപനത്തിലെ ഇതരസംസ്ഥാന തൊഴിലാളികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചത്തകോഴികളെ കടയില്‍ നിന്ന് വിറ്റതായും ബോധ്യപ്പെട്ടു. ഇവിടെ നിന്ന് ടൗണിലെ പല കടകളിലും ഇറച്ചി എത്തിച്ച് നല്‍കാറാണ് പതിവ്. മിക്കവാറും ചത്തകോഴികളെയാണ് കടകളില്‍ വില്‍പ്പന നടത്തിയതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ സംഘടിച്ചതോടെ നാദാപും പോലിസ്, തൂണേരി പഞ്ചായത്ത് ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറച്ചിക്കട അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കി.