കോഴിക്കോട്: ബാബരി തകര്‍ത്തിടത്ത് നിര്‍മിച്ച രാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടക്കുന്ന സന്ദര്‍ഭത്തില്‍ ബാബരിയെ അഭിമാനത്തോടെ ഓര്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍. സോളിഡാരിറ്റി സ്‌റ്റേറ്റ് കൗണ്‍സില്‍ രാമനാട്ടുകര നസ്റ്റ് പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യന്‍ മുസ്‌ലിംകളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരേ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്തുവില കൊടുത്തും പ്രതിരോധിക്കും. മുസ്‌ലിം സമുദായ ഐക്യത്തിന് വിഘാതമാവുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് വീട്ടുനില്‍ക്കണമെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് അധ്യക്ഷത വഹിച്ചു.