ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Update: 2022-10-21 04:15 GMT
ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: വടക്കേപൊയിലൂരില്‍ ലഹരിക്കടിമയായ മകന്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍രാജ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുകൈകള്‍ക്കും പരിക്കേറ്റ ജാനുവിനെ പോലിസാണ് ആശുപത്രിയിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. മകന്‍ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.

Tags:    

Similar News