വിമതപ്രശ്‌നം പരിഹരിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ് നേതൃത്വം: ഈ ആഴ്ച സോണിയാഗാന്ധി കേന്ദ്ര സംസ്ഥാന നേതാക്കളെ കാണും
ന്യൂഡല്‍ഹി: രാജ്യത്ത് കോണ്‍ഗ്രസ് നേരിടുന്ന വിമതശല്യം പറഞ്ഞൊതുക്കാന്‍ സോണിയാഗാന്ധി സംസ്ഥാന കേന്ദ്ര നേതാക്കളെ കാണുന്നു. ഡിസംബര്‍ 19 തുടങ്ങി ഒരാഴ്ചയാണ് ഇതിനു വേണ്ടി വച്ചിരിക്കുന്നത്. നേരത്തെ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് അപേക്ഷ അയച്ചവര്‍ക്കാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്. ഏറെ കാലമായ പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന വിഭാഗീയപ്രവണതകള്‍ സോണിയാഗാന്ധി ഇടപെട്ട് തീര്‍ക്കുമെന്നാണ് പ്രതീക്ഷ.
നേരത്തെ വിമതപ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടിരുന്ന അഹമ്മദ് പട്ടേല്‍ മരിച്ചിതിനുശേഷം ഇത്തരം കാര്യങ്ങളില്‍ ആരും ഇടപെടാറില്ല. ഇതുകൂടി പരിഗണിച്ചാണ് സോണിയാ ഗാന്ധിയുടെ നീക്കം.
ആദ്യ ഘട്ടത്തില്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹോഡ, രാജ്യസഭാ അംഗം ഗുലാം നബി ആസാദ്, പ്രദേശ്‌കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമാര്‍ തുടങ്ങിയവരെയാണ് കാണുക.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് വളരെയേറെ പ്രധാനപ്പട്ടതാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുന്‍ പിസിസി പ്രസിഡന്റ് പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
സംസ്ഥാന പ്രസിഡന്റുമാരുടെ നിയമനം, ഉടന്‍ നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
കോണ്‍ഗ്രസ്സിനുള്ളില്‍ വലിയ അഴിപ്പുപണികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഏതാനും മാസം മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിക്ക് ഒരു കത്തയച്ചിരുന്നു.