മൂക്ക് മാത്രം മറയ്ക്കുന്ന 'കോസ്‌ക്';മണ്ടത്തരമെന്ന് വിമര്‍ശനം
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂക്ക് മാത്രം മറയുന്ന മാസ്‌കാണ് 'കോസ്‌ക്' എന്ന പേരില്‍ ദക്ഷിണ കൊറിയ പുറത്തിറക്കിയിരിക്കുന്നത്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയ മോഡല്‍ മാസ്‌ക് അവതരിപ്പിച്ച് ദക്ഷിണ കൊറിയ. മൂക്ക് മാത്രം മറയുന്ന മാസ്‌കാണ് 'കോസ്‌ക്' എന്ന പേരില്‍ പുറത്തിറക്കിയത്.കോ എന്നാല്‍ കൊറിയന്‍ ഭാഷയില്‍ മൂക്ക് എന്നാണ് അര്‍ഥം, മാസ്‌കും കൂടി ചേര്‍ത്താണ് കോസ്‌ക് എന്ന് പേരിട്ടിരിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോഴും ശ്വസനത്തിലൂടെ അന്തരീക്ഷത്തില്‍നിന്ന് വൈറസ് പടരുന്നത് തടയുകയാണ് പുതിയ മാസ്‌ക് വഴി ലക്ഷ്യമിടുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ ആരോഗ്യവൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മാസ്‌ക് അഴിക്കാതെ തന്നെ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമെല്ലാമാകുമെന്നതാണ് ഈ പുത്തന്‍ മാസ്‌കിന്റെ പ്രത്യേകത.വായയും മൂക്കും മറക്കാവുന്ന മാസ്‌ക് മൂക്ക് മാത്രം മറയുന്ന തരത്തില്‍ മടക്കി ഉപയോഗിക്കാനുമാകും.10 മാസ്‌കുകള്‍ അടങ്ങുന്ന പാക്കറ്റുകളാണ് വിപണിയില്‍. 11.42 ഡോളറാണ്(ഏകദേശം 855 രൂപ) വില.
പല വിമര്‍ശനങ്ങളും ഇതിനെതിരേ ഉയരുന്നുണ്ട്. മാസ്‌ക് മൂക്കിന് താഴെ വെയ്ക്കുന്നതും ഇതും തമ്മില്‍ എന്താണ് വ്യത്യാസം എന്നാണ് ചിലര്‍ ചോദിക്കുന്നത്. വായ മറയ്ക്കാത്തതിനാല്‍ വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാന്‍ ഈ പരിഷ്‌കരിച്ച മാസ്‌ക് കാരണമാകുമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.എന്നാല്‍ ചില പഠനങ്ങള്‍ പറയുന്നത് വായയെക്കാള്‍ മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലെന്നും അതിനാല്‍ ഈ മാസ്‌ക് പര്യാപ്തമാകുമെന്നുമാണ്.
ഇതൊരു വിചിത്ര ആശയമാണെന്നാണ് ആസ്‌ട്രേലിയയിലെ ഡീകിന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ട്രാന്‍സ്‌ഫോമേഷനിലെ സാംക്രമികരോഗ വിഭാഗം മേധാവി പ്രൊഫസര്‍ കാഥറിന്‍ ബെന്നെറ്റ് പറഞ്ഞത്. മാസ്‌ക് ധരിക്കാതിരിക്കുന്നതിലും മെച്ചമാകുമെന്നു മാത്രമേ പറയാനാകൂവെന്നാണ് കാഥറിന്‍ പറയുന്നത്.