കൊവിഡ് 19: റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി; വിമാനത്തില്‍ 152 യാത്രക്കാര്‍

Update: 2020-05-08 15:36 GMT

കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാരെ പുറത്തിറക്കാനുളള നടപടികള്‍ ആരംഭിച്ചു. വിമാനത്തില്‍ ആകെ 152 യാത്രക്കാരാണ് ഉള്ളത്. 

വിമാനത്താവളത്തില്‍ പ്രവാസികളെ സ്വീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിരുന്നു.

യാത്രക്കാരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി ചെറു സംഘങ്ങളായാണ് പുറത്തിറക്കുന്നത്. എയ്‌റോ ബ്രിഡ്ജില്‍വച്ച് യാത്രക്കാരെ തെര്‍മല്‍ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, കുട്ടികള്‍, 70 വയസിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ ചികില്‍സയ്‌ക്കെത്തുന്നവര്‍ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിന് വിധേയരാക്കും. 

Tags:    

Similar News