പ്രവാസികള്‍ക്കുവേണ്ടി പ്രത്യേക വാക്‌സിനേഷന്‍ ക്യാംപ്

Update: 2021-07-09 08:33 GMT

കാസര്‍കോഡ്: ഇ ഹെല്‍ത്ത് വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വിദേശ യാത്ര നടത്തേണ്ടവര്‍ എന്നിവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ജൂലൈ 10,11 തീയതികളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാംപുകള്‍ വഴി നല്‍കും. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലായാണ് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ െ്രെഡവ് സംഘടിപ്പിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി, കാഞ്ഞങ്ങാട് ഐഎംഎ ഹാള്‍,നീലേശ്വരം താലൂക്ക് ആശുപത്രി കാസര്‍കോഡ് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഹൊസങ്കടി വ്യാപാരഭവന്‍, പൂടംകല്ല് താലൂക്ക് ആശുപത്രി എന്നിവയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. ഇ ഹെല്‍ത്ത് വഴി റജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് ഏതു വാക്‌സിനേഷന്‍ കേന്ദ്രത്തിലാണ് എത്തേണ്ടതെന്നുള്ള സന്ദേശം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കും.

ഉടുമ്പുന്തല എഫ് എച്ച് സി വാക്‌സിനേഷന്‍ കേന്ദ്രമായി ലഭിച്ചവര്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലും ആനന്ദാശ്രമം എഫ്എച്ച് സി കേന്ദ്രമായി ലഭിച്ചവര്‍ ഐഎംഎ ഹാള്‍ കാഞ്ഞങ്ങാടും കാസര്‍കോഡ് ജനറല്‍ ആശുപത്രി വാക്‌സിനേഷന്‍ കേന്ദ്രമായി ലഭിച്ചവര്‍ ടൗണ്‍ഹാള്‍ കാസര്‍കോടും സി എച്ച് സി മഞ്ചേശ്വരം കേന്ദ്രമായി ലഭിച്ചവര്‍ ഹൊസങ്കടി വ്യാപാര ഭവനിലുമാണ് വാക്‌സിന്‍ ലഭിക്കുന്നതിനായി എത്തേണ്ടത്. രജിസ്‌ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്ത ആവശ്യമായ രേഖകളുടെ കോപ്പികള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഹാജരാക്കണം.

Similar News