കനത്ത മഴ: മുംബൈയില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയയില്‍ നിന്ന് തെന്നിമാറി
ജയ്പൂര്‍-മുംബൈ വിമാനമായ എസ്.ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറയിത്.വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം നല്ല മഴ പെയ്യുന്നുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയയില്‍ നിന്ന് തെന്നിമാറി. ജയ്പൂര്‍-മുംബൈ വിമാനമായ എസ്.ജി 6237 വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറയിത്.വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷം നല്ല മഴ പെയ്യുന്നുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ലെന്ന് സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെ അടച്ചിടുകയാണ്. സിയോളില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന കൊറിയന്‍ എയര്‍ ഫ്‌ലൈറ്റ് കെഇ 655 അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സി പിടിഐ അറിയിച്ചു. കൂടാതെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് വരുന്ന ലുഫ്താന്‍സ വിമാനം, ബാങ്കോക്കില്‍ നിന്ന് വരുന്ന എയര്‍ ഇന്ത്യ വിമാനം എഎല്‍331 എന്നിവ മറ്റ് ബെംഗളൂരുനിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.
ഇതിനുപുറമേ നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു.എയര്‍ വിസ്താര ഡല്‍ഹി, കൊല്‍കത്ത, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള പത്ത് വിമാന സര്‍വീസുകള്‍ റദ്ദാക്കി. യാത്രക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വിമാന കമ്പനികള്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തു.