ഐഎന്‍എല്ലില്‍ വീണ്ടും കലഹം; മലപ്പുറം ജില്ലയില്‍ അംഗത്വ കാംപയിനില്‍ നിന്ന് ഒരു വിഭാഗം വിട്ട് നില്‍ക്കുന്നു

Update: 2022-03-12 11:57 GMT

മലപ്പുറം: മെംബര്‍ഷിപ്പ് കാംപയിന് ശേഷം പുതിയ ജില്ലാ കമ്മിറ്റി രൂപീകരണം നടക്കാനിരിക്കെ ഐഎന്‍എല്ലില്‍ വീണ്ടും തര്‍ക്കം രൂക്ഷമായി. മെമ്പര്‍ഷിപ്പ് കാംപയിനില്‍ നിന്ന് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കുന്നു. കഴിഞ്ഞ മലപ്പുറം ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പു മായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ വിഭാഗിയത ഉടലുത്തത്. കഴിഞ്ഞ തവണ തെരഞ്ഞെടുത്ത ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. മുന്ന് വര്‍ഷം ഒരു പ്രവര്‍ത്തനവും കാഴ്ചവെക്കാതെ കാലം തികച്ച കമ്മറ്റിയെ തന്നെ വീണ്ടും തിരഞ്ഞെടുക്കാന്‍ ശ്രമം നടക്കുന്നതായും മുന്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലാണ് ഇതിന് ശ്രമം നടക്കുന്നതെന്നും ആരോപണമുണ്ട്.

പരാതി ഉയര്‍ത്തിയ ജില്ലയെ മുതിര്‍ന്ന നേതാക്കളും സജീവ പ്രവര്‍ത്തകരും അംഗത്വം ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുജിബ് പുള്ളാട്ട്, ജില്ലാ ട്രഷറര്‍ ഉനെസ് തങ്ങള്‍, പുക്കോട്ടൂര്‍ പഞ്ചായത്തിലെ സജീവ പ്രവര്‍ത്തകര്‍, മങ്കട മണ്ഡത്തിന്റെ നാണി തയ്യില്‍, മലപ്പുറം മുനിസിപ്പാലിറ്റിയിലേയും പെരിന്തല്‍മണ്ണയിലെയും പ്രാധാന പ്രവര്‍ത്തകര്‍ എന്നിവരാണ് മെംബര്‍ഷിപ്പ് കാംപയിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

വഹാബ് വിഭാഗം ചിട്ടയോടെ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തുമ്പോള്‍ മുന്‍ ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത് സ്വാന്തം സഹോദരനെ ജില്ലാ സെക്രട്ടറി സ്ഥാനം ഏല്‍പ്പിച്ച് സംസ്ഥാന സെക്രട്ടറിയാവാനുള്ള ശ്രമം നടത്തുകയാണെന്നും വിട്ടുനില്‍ക്കുന്ന നേതാക്കള്‍ ആരോപിച്ചു. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഇടം നേടിയ അന്‍വര്‍ സാദത്ത് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് സഹോദരനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

Tags:    

Similar News