നവോത്ഥാനത്തെച്ചൊല്ലി ഹിന്ദു പാര്‍ലമെന്റില്‍ പിളര്‍പ്പ്

നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഹിന്ദുപാര്‍ലമെന്റ് ചെയര്‍മാന്‍ പി ആര്‍ ദേവദാസ് വ്യക്തമാക്കി സി പി സുഗതന്റെ അഭിപ്രായം ഏകപക്ഷീയമാണ്. ഒരാളെപ്പോലും കൂടെനിര്‍ത്താന്‍ സുഗതന് സാധിക്കില്ലെന്നും ദേവദാസ് പറഞ്ഞു.

Update: 2019-09-14 07:26 GMT

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണസമിതിയെ ചൊല്ലി ഹിന്ദുപാര്‍ലമെന്റില്‍ പിളര്‍പ്പ്. സംരക്ഷണ സമിതിയില്‍നിന്ന് പുറത്തുപോകാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഹിന്ദുപാര്‍ലമെന്റ് ചെയര്‍മാന്‍ പി ആര്‍ ദേവദാസ് വ്യക്തമാക്കി സി പി സുഗതന്റെ അഭിപ്രായം ഏകപക്ഷീയമാണ്. ഒരാളെപ്പോലും കൂടെനിര്‍ത്താന്‍ സുഗതന് സാധിക്കില്ലെന്നും ദേവദാസ് പറഞ്ഞു.

നവോത്ഥാന സംരക്ഷണസമിതിയുടെ നിയന്ത്രണം വെള്ളാപ്പള്ളി നടേശന്‍, പുന്നല ശ്രീകുമാര്‍ എന്നിവരിലേക്ക് ചുരുങ്ങിയെന്നായിരുന്നു ഹിന്ദു പാര്‍ലമെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതന്റെ പ്രസ്താവന. ഇതിന് ഘടകവിരുദ്ധമാണ് ചെയര്‍മാന്‍ പി ആര്‍ ദേവദാസിന്റെ നിലപാടുകള്‍ . സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമെന്റ് പുറത്തുപോകാന്‍ ഉദ്ദേശിച്ചിട്ടില്ല. സമിതിയെ ആരെങ്കിലും ഹൈജാക്ക് ചെയ്തതായി തോന്നിയിട്ടില്ല. സി പി സുഗതന്റെ അഭിപ്രായത്തിന് സംഘടന ഉത്തരവാദിയല്ല. നവോത്ഥാന സംരക്ഷണസമിതിയില്‍ നിന്ന് പുറത്താക്കാനിരിക്കെയാണ് സുഗതന്റെ വിവാദപ്രസ്താവനയെന്നും ദേവദാസ് പറഞ്ഞു.

നവോത്ഥാന സംരക്ഷണമെന്നാല്‍ ശബരിമലയില്‍ യുവതികളെ കയറ്റുകയല്ല. സമൂഹത്തിലെ വിഭാഗീയത മാറാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് നവോത്ഥാനശ്രമങ്ങളെ പിന്തുണയ്ക്കുന്നതെന്നും ദേവദാസ് പറയുന്നു. ഇതോടെ, ഹിന്ദു പാര്‍ലമെന്റിനുള്ളിലെ ഭിന്നതയാണ് മറനീക്കിപുറത്തുവരുന്നത്.

Tags:    

Similar News